കേരളം

kerala

ETV Bharat / bharat

ഭിക്ഷാടനം നടത്തുകയായിരുന്ന ഡോക്ടറായ ട്രാൻസ്ജെൻഡർ യുവതിയെ കണ്ടെത്തി - Transgender doctor found begging in streets

എം‌.ബി‌.ബി.‌എസ് പൂർത്തിയാക്കിയതായും ട്രാൻസ്‌ജെൻഡർ സർട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചില്ലെന്നും യുവതി പറഞ്ഞു. സമൂഹത്തിൽ തനിക്ക് അംഗീകാരം ലഭിക്കുന്നില്ലെന്നും അതിജീവനത്തിനായാണ് യാചിക്കേണ്ടി വന്നതെന്നും അവർ പറഞ്ഞു

Transgender doctor found begging in streets  as people fail to recognise
ഭിക്ഷാടനം നടത്തുകയായിരുന്ന ഡോക്ടറായ ട്രാൻസ്ജെൻഡർ യുവതിയെ കണ്ടെത്തി

By

Published : Nov 23, 2020, 10:52 PM IST

ചെന്നൈ: തെരുവുകളിൽ ഭിക്ഷാടനം നടത്തിയിരുന്ന ഡോക്ടറായ ട്രാൻസ്ജെൻഡർ യുവതിയെ പൊലീസ് കണ്ടെത്തി. മധുര തിലാഗർ തിഡാൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ കവിതയാണ് പട്രോളിംഗിനിടെ പെരിയാർ ബസ് സ്റ്റാൻഡിൽ ഭിക്ഷ യാചിക്കുന്ന ഒരു ട്രാൻസ്‌ജെൻഡർ യുവതിയെ ആദ്യം കണ്ടെത്.

എം‌.ബി‌.ബി.‌എസ് പൂർത്തിയാക്കിയതായും ട്രാൻസ്‌ജെൻഡർ സർട്ടിഫിക്കറ്റ് ഇതുവരെ ലഭിച്ചില്ലെന്നും യുവതി പറഞ്ഞു. സമൂഹത്തിൽ തനിക്ക് അംഗീകാരം ലഭിക്കുന്നില്ലെന്നും അതിജീവനത്തിനായാണ് യാചിക്കേണ്ടി വന്നതെന്നും അവർ പറഞ്ഞു. അതേസമയം ട്രാൻസ്ജെൻഡറുടെ ഡിഗ്രി സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ഇൻസ്പെക്ടർ ഈ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് യുവതിക്കായി ഒരു ആശുപത്രി സ്ഥാപിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും മെഡിക്കൽ ഉപകരണങ്ങൾ നൽകുകയും ചെയ്തു. ഭിക്ഷയാചിച്ചു നടന്ന ട്രാൻജെൻഡർ യുവതി ഡോക്ടറാവുന്ന സന്തോഷത്തിലാണ് പൊലീസ്.

For All Latest Updates

ABOUT THE AUTHOR

...view details