ന്യൂഡല്‍ഹി:ഡല്‍ഹി ഹൈക്കോടതി ജഡ്‌ജി എസ് മുരളീധറിനെ സ്ഥലംമാറ്റിയത് സുപ്രീംകോടതി കൊളീജിയത്തിന്‍റെ ശുപാര്‍ശ പ്രകാരമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ഡല്‍ഹി കലാപത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ബിജെപി നേതാക്കളെ രക്ഷിക്കാന്‍ വേണ്ടിയുള്ള ബിജെപി ശ്രമത്തിന്‍റെ ഭാഗമാണ് സ്ഥലമാറ്റം എന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം ഡല്‍ഹി ഹൈക്കോടതി ജഡ്‌ജിയുടെ സ്ഥലമാറ്റം സംബന്ധിച്ച് ഫെബ്രുവരി 12 ന് തീരുമാനമെടുത്തിരുന്നുവെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഡല്‍ഹി ഹൈക്കോടതി ജഡ്‌ജിയുടെ സ്ഥലമാറ്റം കൃത്യമായ നടപടികള്‍ പാലിച്ചെന്ന് കേന്ദ്ര നിയമമന്ത്രി
ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയം ഡല്‍ഹി ഹൈക്കോടതി ജഡ്‌ജിയുടെ സ്ഥലമാറ്റം സംബന്ധിച്ച് ഫെബ്രുവരി 12 ന് തീരുമാനമെടുത്തിരുന്നുവെന്ന് രവിശങ്കര്‍ പ്രസാദ് ട്വീറ്റ് ചെയ്‌തു.
ഡല്‍ഹി ഹൈക്കോടതി ജഡ്‌ജിയുടെ സ്ഥലമാറ്റം കൃത്യമായ നടപടികള്‍ പാലിച്ചെന്ന് കേന്ദ്ര നിയമമന്ത്രി
ഇന്നലെ രാത്രിയാണ് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് എസ്.മുരളീധറിനെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയത്. പൗരത്വ നിയമ വിരുദ്ധ സമരക്കാര്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതിന് ജസ്‌റ്റിസ് മുരളീധര്‍ അധ്യക്ഷനായ ബെഞ്ച് ഡല്‍ഹി പൊലീസിനെ രൂക്ഷമായ വിമര്‍ശിച്ചിരുന്നു. 1984 ലെ സിഖ് വിരുദ്ധ കലാപം ആവര്‍ത്തിക്കാന്‍ ഇടയാക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി 11 മണിയോടെ സ്ഥലമാറ്റ ഉത്തരവ് പുറത്തിറങ്ങിയത്.