കേരളം

kerala

ETV Bharat / bharat

ഗഗൻയാൻ; റഷ്യയിൽ ഇന്ത്യൻ ബഹിരാകാശയാത്രികരുടെ പരിശീലനം നിർത്തിവച്ചു - ഗഗൻയാൻ

മോസ്‌കോയ്ക്ക് സമീപമുള്ള ഗഗാറിന്‍ റിസര്‍ച്ച് ആന്‍റ് ടെസ്റ്റ് കോസ്‌മോനോട്ട് പരിശീലന കേന്ദ്രം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്

coronavirus  COVID-19  Gaganyaan  Yu.A. Gagarin Research and Test Cosmonaut Training Centre  ഗഗൻയാൻ  റഷ്യയിൽ ഇന്ത്യൻ ബഹിരാകാശയാത്രികരുടെ പരിശീലനം നിർത്തിവച്ചു
ഗഗൻയാൻ

By

Published : Apr 6, 2020, 10:46 PM IST

ന്യൂഡൽഹി: കൊവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഗഗന്‍യാന്‍ പരിശീലനം താൽകാലികമായി നിർത്തിവെച്ചു. ഇന്ത്യയുടെ ബഹിരാകാശയാത്രക്ക് തിരഞ്ഞെടുത്ത ഇന്ത്യൻ വ്യോമസേനയുടെ നാല് ടെസ്റ്റ് പൈലറ്റുമാർ മോസ്‌കോയ്ക്ക് സമീപമുള്ള ഗഗാറിന്‍ റിസര്‍ച്ച് ആന്‍റ് ടെസ്റ്റ് കോസ്‌മോനോട്ട് പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി മുതല്‍ പരിശീലനത്തിലായിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഗഗാറിന്‍ റിസര്‍ച്ച് ആന്‍റ് ടെസ്റ്റ് കോസ്‌മോനോട്ട് പരിശീലന കേന്ദ്രം അടച്ചു. ഈ മാസം അവസാനത്തോടെ കേന്ദ്രം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യയുടെ ബഹിരാകാശ യാത്രയ്ക്കുള്ള ആദ്യ ദൗത്യം ഗഗന്‍യാന്‍ 2022ലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ABOUT THE AUTHOR

...view details