കേരളം

kerala

ETV Bharat / bharat

പഞ്ചാബില്‍ പരിശീലന വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു - വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

ഒരു എന്‍സിസി കേഡറ്റിന് ഗുരുതരമായി പരിക്കേറ്റു

IAF plane crashed  IAF pilot killed  Indian Air Force news  ഐഎഎഫ് തകര്‍ന്നു  ഐഎഎഫ് പൈലറ്റ് മരിച്ചു  ഇന്ത്യന്‍ നാവിക സേനാ വിഭാഗം വാര്‍ത്തകള്‍  വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു  ആര്‍മി കന്‍റോണ്‍മെന്‍റ് ഏരിയയില്‍ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു
ആര്‍മി കന്‍റോണ്‍മെന്‍റ് ഏരിയയില്‍ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

By

Published : Feb 24, 2020, 7:51 PM IST

പട്യാല:പഞ്ചാബിലെ ആർമി കന്‍റോണ്‍മെന്‍റ് ഏരിയയിൽ പരിശീലന വിമാനം തകര്‍ന്ന് വീണ് ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റ് കൊല്ലപ്പെട്ടു. ഒരു എന്‍സിസി കേഡറ്റിന് പരിക്കേൽക്കുകയും ചെയ്തു. പട്യാല ഏവിയേഷൻ ക്ലബ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടൻ തന്നെ ട്രെയിനർ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. വിംഗ് കമാന്‍ഡര്‍ ജി.എസ്. ചീമയാണ് കൊല്ലപ്പെട്ടത്. എന്‍സിസി യൂണിറ്റില്‍ ഡെപ്യൂട്ടേഷനില്‍ പരിശീലനത്തിന് അയച്ചിരിക്കുകയായിരുന്നു ഇദ്ദേഹത്തെ. അപകട കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നാണ് വ്യോമ സേനാ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. കേഡറ്റുകളെ വിമാനം പറത്താന്‍ പരിശീലിപ്പിക്കുന്നതിനിടെയാണ് അപകടം.

ABOUT THE AUTHOR

...view details