കൊങ്കണ്‍ പാതയില്‍ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു
സുരക്ഷ പരിശോധനകൾ പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി ചരക്ക് വണ്ടിയാണ് പാതയിലൂടെ ആദ്യം കടത്തിവിട്ടത്. തുടർന്ന് മംഗള എക്സ്പ്രസും പാതയിലൂടെ കടന്നുപോയി
തിരുവനന്തപുരം: മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ട കൊങ്കൺ പാതയിൽ ട്രെയിൻ യാത്ര പുനസ്ഥാപിച്ചു. കുലശേഖരയ്ക്കും, പടീലിനുമിടയിൽ പുതിയ റെയിൽ പാളം നിർമ്മിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്. ഇതോടെ തിങ്കളാഴ്ച മുതൽ മുടങ്ങിപ്പോയ മുഴുവൻ ട്രെയിൻ സർവ്വീസുകളും ഇതുവഴി ഓടിത്തുടങ്ങും. സുരക്ഷ പരിശോധനകൾ പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി ചരക്ക് വണ്ടിയാണ് പാതയിലൂടെ ആദ്യം കടത്തിവിട്ടത്. തുടർന്ന് മംഗള എക്സ്പ്രസും പാതയിലൂടെ കടന്നുപോയി. കനത്ത മഴയെ തുടര്‍ന്ന് ട്രാക്കിനോട് ചേർന്നുള്ള മൺതിട്ട പാളത്തിലേക്ക് ഇടിഞ്ഞു വീണതോടെയാണ് ട്രെയിൻ ഗതാഗതം നിർത്തിവെച്ചത്. വെള്ളിയാഴ്ച മുതലാണ് ഗതാഗതം നിര്‍ത്തിവച്ചത്.