രാജ്യത്ത് ഓഗസ്റ്റ് 12 വരെയുള്ള ട്രെയിനുകള്‍ റദ്ദാക്കി - ട്രെയിൻ സർവീസ്
2020 ജൂലൈ ഒന്ന് മുതൽ ഓഗസ്റ്റ് 12 വരെയാണ് റദ്ദ് ചെയ്തിരിക്കുന്നതെന്ന് റെയിൽവേ
Train
ന്യൂഡൽഹി: രാജ്യത്ത് ജൂലൈ മുതൽ ഓഗസ്റ്റ് വരെയുള്ള സാധാരണ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. മെയിൽ, എക്സ്പ്രസ്, പാസഞ്ചർ, സബ് അർബൻ സർവീസുകൾ എന്നിവയുൾപ്പെടെയാണ് റദ്ദാക്കിയത്. 2020 ജൂലൈ ഒന്ന് മുതൽ ഓഗസ്റ്റ് 12 വരെയാണ് റദ്ദ് ചെയ്തിരിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു. എന്നാൽ നിലവിലുള്ള പ്രത്യേക ട്രെയിനുകളും രാജധാനിയും സർവീസ് തുടരുന്നതാണ്.