ട്രെയിൻ തട്ടി നാല് വിദ്യാർഥികൾ മരിച്ചു - alappey chennai express train
ചെന്നൈയിലേക്ക് പോകുകയായിരുന്ന അലപ്പുഴ- ചെന്നൈ എക്‌സ്‌പ്രസ് (22640) ഇടിച്ചാണ് മരണം

ട്രെയിൻ തട്ടി നാല് വിദ്യാർഥികൾ മരിച്ചു
ചെന്നൈ: റെയിൽവേ ട്രാക്കിലൂടെ നടക്കുമ്പോൾ എക്‌സ്‌പ്രസ് ട്രെയിൻ തട്ടി നാല് കോളജ് വിദ്യാർഥികൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.സോതിക് രാജ, രാജശേഖർ, കറുപ്പസാമി, ഗൗതം എന്നിവരാണ് മരിച്ചത്. പരിക്കുകളോടെ ട്രാക്കിന് സമീപത്തു നിന്ന് കണ്ടെത്തിയ വിശ്വനേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. കോയമ്പത്തൂരിലെ ഇറുഗൂരില്‍ റൗത്തർ ബ്രിഡ്‌ജിനടുത്താണ് സംഭവം. ചെന്നൈയിലേക്ക് പോകുകയായിരുന്ന അലപ്പുഴ- ചെന്നൈ എക്‌സ്‌പ്രസാണ് (22640) വിദ്യാർഥികളെ ഇടിച്ചത്.