ഒഡിഷയിൽ ആനയെ ഇടിച്ച് ട്രെയിൻ പാളം തെറ്റി - പുരി-സൂറത്ത് എക്‌സ്‌പ്രസ്
ട്രെയിനിന്‍റെ ആറ് ചക്രങ്ങളാണ് തെന്നി മാറിയത്. ആളപായമില്ല

ഒഡിഷയിൽ ആനയെ ഇടിച്ച് ട്രെയിനിന്‍റെ പാളം തെറ്റി
ഭുവനേശ്വർ:ഒഡിഷയിൽ ആനയെ ഇടിച്ച് ട്രെയിൻ പാളം തെറ്റി. പുരി-സൂറത്ത് എക്‌സ്‌പ്രസ് ട്രെയിനാണ് പാളം തെറ്റിയത്. ഹതിബാരിക്കും മനേശ്വർ റെയിൽവെ സ്റ്റേഷനിലും ഇടയിൽ വച്ച് നടന്ന അപകടത്തിൽ ആന ചെരിഞ്ഞു. ട്രെയിനിന്‍റെ ആറ് ചക്രങ്ങളാണ് തെന്നി മാറിയത്. ആളപായം ഉണ്ടായിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി മുതിർന്ന റെയിൽവെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ശേഷം ട്രെയിൻ സുരക്ഷിതമായി ഹതിബാരി സ്റ്റേഷനിലെത്തിച്ചു.