ഭുവനേശ്വർ: ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ഒഡീഷയിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് 30,500 രൂപ പിഴ ചുമത്തി.മോട്ടോർ വാഹന ഭേദഗതി നിയമമനുസരിച്ചാണ് പിഴ ചുമത്തിയത്. ഒഡീഷയിലെ സംബാർപൂർ ജില്ലയിലാണ് സംഭവം. വാഹനമോടിക്കുമ്പോൾ ആവശ്യമായ രേഖകൾ കൈവശം വെയ്ക്കാത്തതിനും അമിതഭാരം കയറ്റിയതിനുമാണ് പിഴ.
ട്രാഫിക് നിയമലംഘനം; ഒഡീഷയിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് 30,500 രൂപ പിഴ ചുമത്തി
വാഹനമോടിക്കുമ്പോൾ ആവശ്യമായ രേഖകൾ കൈവശം വെക്കാത്തതിനും അമിതഭാരം കയറ്റിയതിനുമാണ് പിഴ
ട്രാഫിക് നിയമലംഘനം; ഒഡീഷയിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് 30,500 രൂപ പിഴ ചുമത്തി
രജിസ്ട്രേഷൻ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (എഫ്‌സി) ഇല്ലാതെ വാഹനം ഓടിച്ചതിന് 5,000 രൂപ, പൊതു കുറ്റത്തിന് 500 രൂപ, ഡ്രൈവിംഗ് ലൈസൻസ് (ഡിഎൽ) ഇല്ലാതെ വാഹനം ഓടിച്ചതിന് 5,000 രൂപ, അമിതഭാരം കയറ്റിയതിന് 20,000 രൂപ എന്നിങ്ങനെയായിരുന്നു പിഴത്തുക.