ന്യൂഡൽഹി: കർഷകരുടെ പ്രക്ഷോഭം ഒൻപതാം ദിവസത്തിലേക്ക് കടന്നതോടെ തലസ്ഥാന നഗരിയിൽ ഗതാഗത തടസം തുടരുന്നു. ഡൽഹിയും അയൽ സംസ്ഥാനങ്ങളും തമ്മിലുള്ള ഒന്നിലധികം അതിർത്തികൾ അടച്ചതിനാലാണ് ഗതാഗത തടസം രൂക്ഷമായിരിക്കുന്നത്.
കർഷകരുടെ പ്രതിഷേധം; ഡൽഹി അതിർത്തിയിൽ ഗതാഗത തടസം തുടരുന്നു - Traffic on Delhi borders
ഉത്തർപ്രദേശിൽ നിന്ന് ഗാസിപ്പൂർ വരെയുള്ള എൻഎച്ച്-24 അടച്ചിരിക്കുകയാണ്
കർഷകരുടെ പ്രതിഷേധം : ഡൽഹി അതിർത്തിയിൽ ഗതാഗത തടസം തുടരുന്നു
സിറിയു, തിക്രി അതിർത്തികൾക്കൊപ്പം ഹരിയാന, ജറോഡ, ലാംപൂർ, സഫിയാബാദ്, പിയാവോ മാനിയാരി, സബോളി അതിർത്തികളും അടച്ചിരിക്കുന്നതായി ഡൽഹി ട്രാഫിക് പൊലീസ് അറിയിച്ചു. കൂടാതെ എൻഎച്ച് -44 ഇരുവശത്തുനിന്നും അടച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ നിന്ന് ഗാസിപ്പൂർ വരെയുള്ള എൻഎച്ച്-24 അടച്ചിരിക്കുകയാണ്. അതിനാൽ പെരിഫറൽ എക്‌സ്‌പ്രസ് ഹൈവേ വഴി ബദൽ മാർഗങ്ങൾ സ്വീകരിക്കാൻ ട്രാഫിക് പൊലീസ് യാത്രക്കാരോട് നിർദേശിച്ചിട്ടുണ്ട്.