ശ്രീനഗര്‍:ജമ്മുകശ്‌മീരിലെ റംബാനില്‍ അജ്ഞാത ട്രക്കിടിച്ച് ട്രാഫിക് പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റു. ജമ്മു-ശ്രീനഗർ ദേശീയപാതയിലായിരുന്നു അപകടം. മുഷ്‌താഖ് ഹമദി(40)നാണ് പരിക്കേറ്റത്. ഇദ്ദേഹം ജമ്മു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
അജ്ഞാത ട്രക്കിടിച്ച് ട്രാഫിക് പൊലീസുകാരന് ഗുരുതര പരിക്ക് - റംബാന്‍ അപകടം
ജമ്മുകശ്‌മീരിലെ റംബാനിലാണ് സംഭവം. മുഷ്‌താഖ് ഹമദ് എന്ന പൊലീസുകാരനാണ് പരിക്കേറ്റത്
അജ്ഞാത ട്രക്കിടിച്ച് ട്രാഫിക് പൊലീസുകാരന് ഗുരുതര പരിക്ക്
അപകടത്തിന് പിന്നാലെ ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികൾക്കായി തെരച്ചിൽ ആരംഭിക്കുകയും ചെയ്‌തു.