കേരളം

kerala

ETV Bharat / bharat

മൂന്നാം തലമുറ ഇന്നോവ പുറത്തിറക്കി - ഇന്നോവ പുറത്തിറക്കി

15 വര്‍ഷം മുന്‍പ് പ്രീമിയം എംപിവി ആയി അവതരിപ്പിച്ച ഇന്നോവ കുറഞ്ഞ കാലംകൊണ്ട് ഏറെ ജനപ്രീതി നേടിയിട്ടുണ്ട്.

Toyota  Toyota Kirloskar Motor  Innova MPV  Innova Crysta  മൂന്നാം തലമുറ ഇന്നോവ പുറത്തിറക്കി  ഇന്നോവ പുറത്തിറക്കി  ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍സ്
മൂന്നാം തലമുറ ഇന്നോവ പുറത്തിറക്കി

By

Published : Nov 24, 2020, 3:57 PM IST

ന്യൂഡല്‍ഹി:മൂന്നാം തലമുറയില്‍പെട്ട എംപിവി ഇന്നോവ പുറത്തിറക്കി ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍സ്. പുതിയ ഇന്നോവ ക്രിസ്റ്റയ്ക്ക് 16.26 ലക്ഷം മുതല്‍ 24.33 ലക്ഷം വരെയാണ് വില. 15 വര്‍ഷം മുന്‍പ് പ്രീമിയം എംപിവി ആയി അവതരിപ്പിച്ച ഇന്നോവ കുറഞ്ഞ കാലംകൊണ്ട് ഏറെ ജനപ്രീതി നേടിയിട്ടുണ്ട്.

കുടുംബത്തോടൊപ്പമോ ബിസിനസ്സ് ആവശ്യങ്ങളിലോ ദീർഘദൂര യാത്രകള്‍ക്കോ അനിയോജ്യമായ വാഹനമായാണ് ഇന്നോവ ജനപ്രീതി നേടിയത്. കൂടാതെ സുരക്ഷയം സൗകര്യവും ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിച്ചു. സെഗ്മെന്‍റിലെ 43 ശതമാനം മാര്‍ക്കറ്റും ഇന്നോവ ക്രിസ്റ്റക്ക് സ്വന്തമാണ്.

ഇന്നോവ ക്രിസ്റ്റ ഉൾപ്പെടെ 8,80,000 യൂണിറ്റുകളാണ് കമ്പനി വിറ്റത്. രണ്ടാം തലമുറ 'ഇന്നോവ ക്രിസ്റ്റ' 2016ലാണ് അവതരിപ്പിച്ചത്. ഇതില്‍ 3,00,000 യൂണിറ്റുകൾ വിറ്റഴിക്കുകയും ചെയ്തു.

ABOUT THE AUTHOR

...view details