ദേവിപട്ടണം; ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ കച്ചുള്ളൂരു മേഖലയില്‍ ഗോദാവരി നദയില്‍ ബോട്ട് മറിഞ്ഞ് 11 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. 25 പേരെ രക്ഷപെടുത്തി. 26 പേർക്കായി തെരച്ചില്‍ തുടരുകയാണ്. റോയല്‍ വസിഷ്ട എന്ന ടൂറിസ്റ്റ് ബോട്ടാണ് അപകടത്തില്‍ പെട്ടത്.
ഗോദാവരി നദിയില്‍ ബോട്ട് മറിഞ്ഞ് 11 മരണം - EAST GODAVARI DISTRICT
റോയല്‍ വസിഷ്ട എന്ന ടൂറിസ്റ്റ് ബോട്ടാണ് അപകടത്തില്‍ പെട്ടത്. 61 പേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം.
62 പേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക വിവരം. എല്ലാവരും ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്നതായി അധികൃതർ അറിയിച്ചു. ബോട്ട് മറിഞ്ഞ വിവരം അറിഞ്ഞ ടൂട്ടഗുണ്ട വില്ലേജ് നിവാസികളാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ഗന്ധിപോച്ചമ്മ ക്ഷേത്രത്തില്‍ നിന്ന് പാപിലോഡലു എന്ന സ്ഥലത്തേക്ക് യാത്രപോയ ബോട്ടാണ് അപകടത്തില്‍ പെട്ടത്. ദ്രുതകർമ്മ സേന രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
കനത്ത മഴയെ തുടർന്ന് വിനോദയാത്ര ബോട്ടുകൾക്ക് കഴിഞ്ഞ ദിവസം വരെ നിരോധനം ഏർപ്പെടുത്തിയിരുന്നു. മഴ കുറഞ്ഞതിനെ തുടർന്നാണ് ഇന്ന് യാത്രാ ബോട്ടുകൾക്ക് അനുമതി നല്‍കിയത്. സംഭവത്തില്‍ ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി അന്വേഷണത്തിന് ഉത്തരവിട്ടു. ഗോദാവരി നദിയില്‍ പ്രവർത്തിക്കുന്ന എല്ലാ ബോട്ടുകളുടേയും ലൈസൻസ് പിൻവലിക്കാനും പരിശോധിച്ച് റിപ്പോർട്ട് നല്‍കാനും ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ആന്ധ്ര സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.