കേരളം

kerala

ETV Bharat / bharat

ഇന്ത്യയിൽ 19 ലക്ഷത്തിലധികം പേർ കൊവിഡ് മുക്തരായി - india covid

24 മണിക്കൂറിനുള്ളിൽ 57,937 പേർ രോഗമുക്തി നേടി. ഉയർന്ന തോതിലുള്ള പരിശോധന നടത്തുന്നതിലൂടെ പോസിറ്റീവ് കേസുകളുടെ നിരക്ക് കുറയുകയാണെന്ന് ആരോഗ്യമന്ത്രാലയം.

കൊവിഡ് മുക്തരായി  ഇന്ത്യ കൊവിഡ്  കൊവിഡ് പരിശോധന  india covid recovery  india covid  covid tests india
ഇന്ത്യയിൽ 19 ലക്ഷത്തിലധികം പേർ കൊവിഡ് മുക്തരായി

By

Published : Aug 18, 2020, 5:21 PM IST

ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 57,937 പേർ രോഗമുക്തി നേടി. രാജ്യത്ത് ആകെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 19,77,779 ആയി ഉയർന്നു. ഉയർന്ന തോതിലുള്ള പരിശോധന നടത്തുന്നതിലൂടെ പോസിറ്റീവ് കേസുകളുടെ നിരക്ക് കുറയുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 55,079 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ആശുപത്രികളിൽ നിന്നും ഹോം ഐസൊലേഷനുകളിൽ നിന്നും നിരവധി പേർക്ക് രോഗം ഭേദമാകുന്നുണ്ട്. കൊവിഡ് മുക്തി നിരക്ക് 73.18 ശതമാനവും കുറഞ്ഞ മരണനിരക്ക് 1.92 ശതമാനവുമാണ്.

'പരിശോധന, കണ്ടെത്തൽ, ചികിത്സ' എന്ന മാർഗമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. കേന്ദ്ര, സംസ്ഥാന, കേന്ദ്രഭരണ സർക്കാരുകളുടെ സഹകരണവും കേന്ദ്രീകൃതവുമായ ശ്രമങ്ങളുടെ ഫലമായി ഛത്തീസ്‌ഗഡ്, അസം, രാജസ്ഥാൻ, ആന്ധ്രപ്രദേശ്, തെലങ്കാന, ജാർഖണ്ഡ്, തമിഴ്‌നാട്, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ കുറഞ്ഞ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. പരിശോധനകൾ വർധിപ്പിച്ചതോടെ പോസിറ്റീവ് കേസുകൾ നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ നടത്താൻ സാധിക്കുന്നു. ഇതിലൂടെ മരണസാധ്യതയും കുറയുന്നു. നിലവിൽ 6,73,166 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. ആകെ രോഗബാധിതരുടെ 24.91 ശതമാനം മാത്രമാണിത്. രാജ്യത്ത് വിപുലമായി പ്രവർത്തിക്കുന്ന ഡയഗ്നോസ്റ്റിക് ലാബുകൾ പരിശോധനകളുടെ എണ്ണം കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. രാജ്യത്തുടനീളം 971 സർക്കാർ ലാബുകളും 505 സ്വകാര്യ ലാബുകളും പ്രവർത്തിക്കുന്നു.

ABOUT THE AUTHOR

...view details