തമിഴ്‌നാട്ടിൽ 1286 കൊവിഡ് കേസുകൾ കൂടി - COVID19 positive cases in Tamil Nadu
കൊവിഡ്-19 പോസിറ്റീവ് കേസുകളുടെ എണ്ണം 25,872 ആയി
തമിഴ്‌നാട്ടിൽ 1286 കൊവിഡ് കേസുകൾ കൂടി
ചെന്നൈ:തമിഴ്‌നാട്ടിൽ ബുധനാഴ്‌ച 1286 കൊവിഡ് കേസുകൾ കൂടി റിപോർട്ട് ചെയ്തു. ഇതോടെ കൊവിഡ്-19 പോസിറ്റീവ് കേസുകളുടെ എണ്ണം 25,872 ആയി. തമിഴ്‌നാട്ടിലെ 44 സർക്കാർ ലാബുകളിലും 22 സ്വാകാര്യ ലാബുകളിലുമായിട്ടാണ് കൊവിഡ് പരിശോധനകൾ നടത്തുന്നത്. അഞ്ചര ലക്ഷത്തോളം സാമ്പിളുകളാണ് ഇതുവരെ പരിശോധന നടത്തിയത്. അതിൽ 25,872 കേസുകൾ പോസിറ്റീവ് സ്ഥിരീകരിച്ചു. 5,02,173 കേസുകൾ നെഗറ്റീവ് ആയി. 489 സാമ്പിളുകളുടെ പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്.
Last Updated : Jun 3, 2020, 10:38 PM IST