രാജ്യത്ത് കൊവിഡ് മരണം 1,000 കടന്നു - കേന്ദ്ര ആരോഗ്യമന്ത്രാലയം
ഇതുവരെ 31,332 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
![രാജ്യത്ത് കൊവിഡ് മരണം 1,000 കടന്നു ഇന്ത്യ കൊവിഡ് മരണം ഇന്ത്യ കൊവിഡ് India Covid-19 deaths india covid case കേന്ദ്ര ആരോഗ്യമന്ത്രാലയം Union Ministry of Health and Family Welfare](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6982384-323-6982384-1588131139182.jpg)
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,007 ആയി. ഇതുവരെ 31,332 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 7,695 പേര്‍ക്ക് രോഗം ഭേദമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്‌ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്‌തത്. 9,318 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗം ബാധിച്ചത്. മഹാരാഷ്ട്രയില്‍ 400 പേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നു. 3,744 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗം ബാധിച്ചത്. ഡല്‍ഹിയിലെ രോഗബാധിതരുടെ എണ്ണം 3,314 ആണ്.