ന്യൂഡല്‍ഹി:ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 60,000 കടന്നു. 62,939 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 19,358 പേര്‍ രോഗമുക്തരായി. അതേസമയം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഇതിനോടകം 2,109 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 41,472 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്.
രാജ്യത്ത് കൊവിഡ് ബാധിതർ 60,000 കടന്നു - കൊവിഡ് മരണം
ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് 2,109 പേര്‍ മരിച്ചു. 41,472 പേരാണ് ചികിത്സയിലുള്ളത്.
രാജ്യത്ത് കൊവിഡ് ബാധിതർ 60,000 കടന്നു
കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്‌ട്രയില്‍ രോഗബാധിതരുടെ എണ്ണം 20,228 ആയി. ഗുജറാത്തിൽ 7,796 പേര്‍ക്കും ഡല്‍ഹിയില്‍ 6,542 പേര്‍ക്കും തമിഴ്‌നാട്ടില്‍ 6,535 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.