ദിസ്‌പൂർ: ലിബറേഷൻ ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്‍റ് (ഉൽഫ -ഐ) ഭീകരൻ അറസ്റ്റിലായി. ടിൻസുകിയയിൽ നിന്നും അസം റൈഫിൾസ് സൈനികരും പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ലേഖാപാനി മേഖലയിൽ ഉൽഫ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്നാണ് തെരച്ചിൽ നടത്തിയത്. ഇയാൾ ഉൽഫയുടെ അസിസ്റ്റന്‍റ് സെക്രട്ടറിയാണെന്നാണ് നിഗമനം. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ ടിൻസുകിയ പൊലീസിന് കൈമാറി.
അസമിൽ ഉൽഫ ഭീകരൻ അറസ്റ്റിൽ - ടിൻസുകിയ
അസം റൈഫിൾസ് സൈനികരും പൊലീസും ചേർന്നാണ് ഭീകരനെ പിടികൂടിയത്
അസമിൽ ഉൽഫ ഭീകരൻ അറസ്റ്റിൽ
ജൂണിൽ കക്കോദുങ്ക മേഖലയിൽ സൈനികരും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ ഒരു ഉൽഫ ഭീകരനെ പിടികൂടിയിരുന്നു. 30 വയസുള്ള ഇയാൾക്ക് എൻഎസ്‌സിഎൻ-ഐഎം സംഘടനയുമായും ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. രോഗബാധയെ തുടര്‍ന്ന് ജോർഹട്ട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇയാൾ മരിച്ചു.