ലഖ്നൗ: ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തെ ഉത്തർ പ്രദേശ് ഡിജിപി സന്ദർശിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി, പൊലീസ് ജനറൽ എച്ച്സി അവസ്‌തി എന്നിവരും ഡിജിപിക്കൊപ്പമുണ്ടായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഡീഷണൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ സന്ദർശനം.
ഹത്രാസ് പെൺകുട്ടിയുടെ വീട് സന്ദർശിച്ച് യുപി ഡിജിപി - hathras rape
പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഡീഷണൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഹത്രാസിലേക്കുള്ള മാധ്യമ പ്രവർത്തകർക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കിയിരുന്നു. സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേറ്റീവ് ടീമിന്‍റെ അന്വേഷണം കഴിഞ്ഞതിനെ തുടർന്നാണ് വിലക്ക് മാറ്റിയതെന്ന് എസ്‌ഡിഎം പ്രേം പ്രകാശ് മീന പറഞ്ഞു. എന്നാൽ പ്രദേശത്ത് നിരോധനാജ്ഞ നിലവിലുണ്ട്.
19കാരിയായ പെൺകുട്ടി സെപ്റ്റംബർ 14നാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. തുടർന്ന് അലിഗഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സെപ്റ്റംബർ 29ന് പെൺകുട്ടി മരിച്ചു.