കേരളം

kerala

ETV Bharat / bharat

ഹന്ദ്വാര ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്ബ കമാന്‍ഡര്‍ കൊല്ലപ്പെട്ടതായി കശ്‌മീര്‍ ഐജി - Handwara encounter

രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചതായി കരസേന വക്താവ് അറിയിച്ചു

ഹന്ദ്വാര ഏറ്റുമുട്ടൽ  ലഷ്കർ-ഇ-ത്വയ്‌ബ കമാൻഡറെ വധിച്ചതായി കശ്മീർ ഐജി  കരസേന വക്താവ്  പാക്കിസ്ഥാൻ ലഷ്കർ-ഇ-ത്വയ്‌ബ (എൽഇടി) കമാൻഡർ ഹൈദർ  ചഞ്ചുമുല്ല  Top LeT commander Haider  Handwara encounter  Top LeT commander Haider killed in Handwara encounter
ഹന്ദ്വാര ഏറ്റുമുട്ടൽ; ലഷ്കർ-ഇ-ത്വയ്‌ബ കമാൻഡറെ വധിച്ചതായി കശ്മീർ ഐജി

By

Published : May 3, 2020, 4:55 PM IST

ശ്രീനഗർ: വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാൻ ലഷ്കർ-ഇ-ത്വയ്‌ബ (എൽഇടി) കമാൻഡർ ഹൈദറിനെ വധിച്ചതായി ഐജി വിജയ് കുമാർ അറിയിച്ചു. ഹന്ദ്വാരയിലെ ചഞ്ചുമുല്ല പ്രദേശത്ത് ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചതായി കരസേന വക്താവും വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയിൽ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമം വലിയ തോതിൽ നടന്നിരുന്നു. ഇതിനെ തുടർന്ന് രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിലെ കരസേനാംഗങ്ങളും ജമ്മു കശ്മീർ പൊലീസും സംയുക്തമായി ഏറ്റുമുട്ടൽ നടത്തുകയായിരുന്നു. ഏറ്റുമുട്ടലിനിടെ നാല് കരസേനാംഗങ്ങളും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details