റാഫേൽ കേസ് വീണ്ടും പരിഗണിക്കാൻ സുപ്രീകോടതിയുടെ തീരുമാനം. പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിലാണ് കോടതി പുനഃപരിശോധന ഹർജികൾ പരിഗണിക്കാമെന്ന് അറിയിച്ചത്.
റാഫേൽ കേസ് വീണ്ടും ഹർജികൾ പരിഗണിക്കാമെന്ന് സുപ്രീം കോടതി
പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിലാണ് കോടതി വീണ്ടും കേസ് പരിഗണിക്കാൻ തയ്യറായത്. കഴിഞ്ഞ വർഷം ഡിസംബർ 14ന് കേന്ദ്ര സർക്കാരിന് അനുകൂലമായി സുപ്രീം കോടതി റാഫേൽ കരാറിനെതിരെയുള്ള വിവിധ ഹർജികൾ തള്ളിയിരുന്നു.
ആം ആദ്മി പാർട്ടി നേതാവ് പ്രശാന്ത് ഭൂഷൺ നേരത്തെ റാഫേൽ വിമാനങ്ങളുടെ കാര്യക്ഷമതയെ ചോദ്യം ചെയ്ത് ഹർജി നൽകിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന് അനുകൂലമായി വിമാനങ്ങളുടെ കാര്യക്ഷമതയിൽ സംശമില്ലെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് എസ്ഐടി അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ് കേസ് തള്ളുകയായിരുന്നു.
എന്നാൽ പുതിയ വെളിപ്പെടുത്തലുകളുടെയും സംഭവവികാസങ്ങളുടെയും അടിസ്ഥാനത്തിൽ കേസ് വീണ്ടും പരിഗണിക്കണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെടുകയായിരുന്നു. ഇത് അംഗീകരിച്ചാണ് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കാൻ തീരുമാനിച്ചത്.