ന്യൂഡല്‍ഹി: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് തുറക്കുന്നതില്‍ നിലപാട് തേടി തമിഴ്‌നാടിന് സുപ്രീംകോടതി നോട്ടീസ്. പ്ലാന്‍റ് തുറക്കുന്നത് വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിന് എതിരെ വേദാന്ത ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. ജസ്റ്റിസ് രോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബഞ്ചാണ് നോട്ടീസയച്ചത്. കേസ് നാലാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ്; നിലപാട് തേടി തമിഴ്‌നാടിന് സുപ്രീംകോടതി നോട്ടീസ് - മദ്രാസ് ഹൈക്കോടതി
പ്ലാന്‍റ് തുറക്കരുതെന്ന മദ്രാസ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് ഉടമകളായ വേദാന്ത ഗ്രൂപ്പ് സുപ്രീംകോടതിയെ സമീപിച്ചത്. തമിഴ്‌നാടിന്‍റെ മറുപടി ലഭിച്ച ശേഷം നാലാഴ്ച കഴിഞ്ഞ് കോടതി കേസ് വീണ്ടും പരിഗണിക്കും.
ഓഗസ്റ്റ് 18നാണ് പ്ലാന്‍റ് തുറക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം മലിനീകരണത്തിന് ഇടയാക്കുന്നെന്ന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ വിശദീകരണം കണക്കിലെടുത്തായിരുന്നു കോടതി വിധി. സാമ്പത്തിക വിഷയങ്ങളേക്കാള്‍ പരിസ്ഥിതി സംരക്ഷണത്തിനാണ് മുന്‍ഗണനയെന്നും കോടതി വ്യക്തമാക്കിയിരുന്നു. 2018 മെയില്‍ പ്ലാന്‍റിനെതിരെ പ്രതിഷേധം നടത്തിയവര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നാണ് പ്ലാന്‍റ് സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടിയത്.