കേരളം

kerala

ETV Bharat / bharat

ബിജെപിക്കെതിരെ 'ഭാരത് ബച്ചാവോ റാലി' സംഘടിപ്പിച്ച് കോണ്‍ഗ്രസ് - മോദിസര്‍ക്കാര്‍

മോദിസര്‍ക്കാര്‍ പരാജയമാണെന്നും കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെയും ജനങ്ങളെയും വിഭജിച്ചുവെന്നും കോണ്‍ഗ്രസ്

Congress rally  Bharat Bachao rally  Citizenship Amendment Act  ബിജെപിക്കെതിരെ 'ഭാരത് ബച്ചാവോ റാലി' സംഘടിപ്പിച്ച് കോണ്‍ഗ്രസ്  'ഭാരത് ബച്ചാവോ റാലി'  കോണ്‍ഗ്രസ്  മോദിസര്‍ക്കാര്‍  Top Congress leaders to hold 'Bharat Bachao' rally today
'ഭാരത് ബച്ചാവോ റാലി'

By

Published : Dec 14, 2019, 9:01 AM IST

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്ന് ഡല്‍ഹി രാംലീല മൈതാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അണിനിരത്തി 'ഭാരത് ബച്ചാവോ റാലി' സംഘടിപ്പിക്കും. മോദിസര്‍ക്കാര്‍ പരാജയമാണെന്നും രാജ്യത്തെയും ജനങ്ങളെയും സര്‍ക്കാര്‍ വിഭജിച്ചെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ലോകമെമ്പാടും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ച് പാര്‍ട്ടിയുടെ ഓവര്‍സീസ് കോണ്‍ഗ്രസും റാലിയെ പിന്തുണക്കും. മോദി സര്‍ക്കാരിന്‍റെ ഭരണത്തിന് കീഴില്‍ വീര്‍പ്പുമുട്ടിയിരിക്കുന്ന രാജ്യത്തെ രക്ഷിക്കണമെന്ന സന്ദേശം ലോകമെമ്പാടും അറിയിക്കുമെന്നും ഓവര്‍സീസ് കോണ്‍ഗ്രസ് പറഞ്ഞു. രാംലീല മൈതാനിയില്‍ നടത്തുന്ന റാലിയില്‍ 50,000 പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര പറഞ്ഞു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ജെഹ്ലോട്ട്, കെ.സി വേണുഗോപാല്‍, മുകുള്‍ വാസ്നിക്, അവിനാഷ് പാണ്ഡേ എന്നിവര്‍ റാലിയുടെ ക്രമീകരണങ്ങള്‍ വിലയിരുത്തി.

ABOUT THE AUTHOR

...view details