കേരളം

kerala

ETV Bharat / bharat

ശിവകാശിയിലെ പടക്ക ഫാക്‌ടറിയിലെ സ്‌ഫോടനം; മരണം ഏഴായി - ഫാക്‌ടറി ഉടമക്കായുള്ള തെരച്ചിൽ തുടരുന്നു

സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും ഒളിവിൽ പോയ ഫാക്‌ടറി ഉടമക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് മത്യാസാഗൻ പറഞ്ഞു.

Tamilndu blast  Explosions in India  Toll in Tamil Nadu firecracker unit blast rises to seven  പടക്ക ഫാക്‌ടറിയിൽ സ്‌ഫോടനം  ശിവകാശിയിലെ പടക്ക ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനം  പടക്ക സ്‌ഫോടനത്തിൽ മരണം ഏഴായി  മാനേജരെ അറസ്റ്റ് ചെയ്‌തു  ഫാക്‌ടറി ഉടമക്കായുള്ള തെരച്ചിൽ തുടരുന്നു  പടക്ക ഫാക്‌ടറിയിൽ സ്‌ഫോടനം
ശിവകാശിയിലെ പടക്ക ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനം; മരണം ഏഴായി

By

Published : Oct 24, 2020, 5:30 PM IST

മധുര: ശിവകാശിയിലെ പടക്ക ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് തൊഴിലാളികൾ കൂടി മരിച്ചതോടെ മരണസംഖ്യ ഏഴായി. മരിച്ച ഏഴ്‌ പേരും സ്‌ത്രീകളാണ്. സംഭവത്തിൽ ഫാക്‌ടറി മാനേജറെ പൊലീസ് അറസ്റ്റു ചെയ്‌തു. തൊഴിലാളികൾ സ്‌ഫോടകവസ്‌തുക്കൾ കൈകാര്യം ചെയ്‌തതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെന്നും ഒളിവിൽ പോയ സ്ഥാപന ഉടമക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് മത്യാസാഗൻ പറഞ്ഞു.

ചില പടക്ക ഫാക്‌ടറികൾ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും അപകടങ്ങൾ ഒഴിവാക്കാൻ നിർബന്ധിത സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ശിവകാശി ആസ്ഥാനമായുള്ള പടക്ക യൂണിറ്റ് തൊഴിലാളികളുടെ ഭാരവാഹിയായ കർമേഗം പാണ്ഡ്യൻ ആവശ്യപ്പെട്ടു. ലൈസൻസ് പ്രകാരം പ്രവർത്തിക്കുന്ന നിരവധി ഫാക്‌ടറികളിൽ ആവശ്യാനുസരണം തൊഴിലവസരങ്ങളുണ്ടെന്നും അത്തരം യൂണിറ്റുകളിൽ മാത്രമേ തൊഴിൽ തേടാവൂയെന്നും പാണ്ഡ്യൻ പറഞ്ഞു.

മുഖ്യമന്ത്രി കെ പളനിസ്വാമി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചു. ദീപാവലി ആഘോഷത്തിന് മുന്നോടിയായി ഫാക്‌ടറികളിൽ സുരക്ഷാ നടപടികൾ സർക്കാർ ഉറപ്പു വരുത്തണമെന്ന് ഡിഎംകെ പ്രസിഡന്‍റ് എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details