- സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി കഴിയുന്ന സാഹചര്യത്തിലാണ് നടപടി. ഫാസില്‍ ഫരീദിനെതിരെ വാറന്‍റ് പുറപ്പെടുവിക്കാന്‍ എന്‍ഐഎ അപേക്ഷ നല്‍കി. സ്വര്‍ണകടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും
- സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശികളായ അബൂബക്കര്‍ പഴയേടത്ത്, അബ്ദുള്‍ ഹമീദ് എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. ഇരുവരുടെയും കൊവിഡ് പരിശോധനാ ഫലം പുറത്ത് വന്നിട്ടില്ല. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശികളായ അബൂബക്കര്‍ പഴയേടത്ത്, അബ്ദുള്‍ ഹമീദ് എന്നിവരെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും
- രാജസ്ഥാന്‍ നിയമസഭാ സ്‌പീക്കറുടെ അയോഗ്യത സംബന്ധിച്ച് സച്ചിന്‍ പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നത് ഇന്നും തുടരും. അയോഗ്യത നിലനില്‍ക്കില്ലെന്നാണ് സച്ചിന്‍ പൈലറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്. രാജസ്ഥാന്‍ നിയമസഭാ സ്‌പീക്കറുടെ അയോഗ്യത സംബന്ധിച്ച് സച്ചിന്‍ പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ രാജസ്ഥാന്‍ ഹൈക്കോടതി വാദം കേള്‍ക്കുന്നത് ഇന്നും തുടരും
- തെലങ്കാന സെക്രട്ടേറിയറ്റ് കെട്ടിട സമുച്ചയത്തിന്‍റെ രൂപകൽപനയിൽ അന്തിമ തീരുമാനമെടുക്കാൻ ഇന്ന് സംസ്ഥാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ഉദ്യോഗസ്ഥരും ആർക്കിടെക്റ്റുകളുമായി കൂടിക്കാഴ്‌ച നടത്തും. തെലങ്കാന സെക്രട്ടേറിയറ്റ് കെട്ടിട സമുച്ചയത്തിന്‍റെ രൂപകൽപനയിൽ അന്തിമ തീരുമാനമെടുക്കാൻ കൂടിക്കാഴ്‌ച
- തെക്കന്‍ കേരളത്തില്‍ മഴ കനക്കും. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 24 ശതമാനത്തിന്‍റെ കുറവ്. തെക്കന്‍ കേരളത്തില്‍ മഴ കനക്കും, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
- ഇന്ന് മുതല്‍ പാലക്കാട് പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗണ്‍. പട്ടാമ്പിയില്‍ ക്ലസ്റ്റര്‍ വ്യാപനം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടി. മേഖലയില്‍ പരിശോധന വര്‍ദ്ധിപ്പിക്കും. ഇന്ന് മുതല്‍ പാലക്കാട് പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ക്ഡൗണ്‍
- കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏറ്റുമാനൂരിലെ 600 ഓളം സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ 26 വരെ അടച്ചിടും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏറ്റുമാനൂരിലെ 600 ഓളം സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ 26 വരെ അടച്ചിടും
- ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ നടപടി 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് വിരുദ്ധമെന്ന് ഹര്‍ജിയിലെ വാദം. ശബരിമല വിമാനത്താവളത്തിനായി കണ്ടെത്തിയ എരുമേലി ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
- ഇറ്റാലിയന്‍ സീരി എയല്‍ ഇന്ന് അറ്റ്ലാന്‍റ, ബൊലോഗ്‌ന പോരാട്ടം. മത്സരത്തില്‍ ജയിച്ചാല്‍ അറ്റ്‌ലാന്‍റക്ക് ഇന്‍റര്‍ മിലാനെ മറികടന്ന് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തിരിച്ചെത്താം. മത്സരം രാത്രി 11 മണിക്ക് ഇറ്റാലിയന്‍ സീരി എയല്‍ ഇന്ന് അറ്റ്ലാന്‍റ, ബൊലോഗ്‌ന പോരാട്ടം
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് വാറ്റ്ഫോര്‍ഡിനെ നേരിടും. മത്സരം രാത്രി 10.30ന്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് വാറ്റ്ഫോര്‍ഡിനെ നേരിടും
![ഇന്നത്തെ പ്രധാന വാർത്തകൾ news today സ്വര്‍ണ കടത്ത് വാര്‍ത്ത ഇന്നത്തെ വാർത്തകൾ gold smuggling](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8107362-1041-8107362-1595294637426.jpg)
ഇന്നത്തെ പ്രധാന വാർത്തകൾ
Last Updated : Jul 21, 2020, 7:11 AM IST