കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - മകര വിളക്ക് വാര്‍ത്തകള്‍

ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍

news today  ഇന്നത്തെ വാര്‍ത്തകള്‍  മകര വിളക്ക് വാര്‍ത്തകള്‍  makaravilakku news
ഇന്നത്തെ വാര്‍ത്ത

By

Published : Jan 12, 2021, 7:01 AM IST

  1. വടക്കാഞ്ചേരിയില്‍ യുഎഇ സഹായത്തോടെ ഫ്ലാറ്റ് നിര്‍മിക്കുന്നതില്‍ വിദേശസഹായ നിയന്ത്രണ ചട്ടലംഘനം നടന്നുവെന്ന പരാതിയില്‍ ലൈഫ് മിഷന് എതിരെയും സിബിഐ അന്വേഷണം നടത്തുന്നതിന് എതിരെയുമുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.
    ഹൈക്കോടതി
  2. കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 346 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കിന്‍ഫ്രക്ക് കൈമാറും. കിഫ്‌ബി വഴിയാണ് തുക അനുദവിച്ചത്.
    മുഖ്യമന്ത്രി പിണറായി വിജയന്‍
  3. മകര വിളക്ക് കാലത്തെ പ്രത്യേക പൂജകള്‍ക്ക് ശബരിമലയില്‍ ഇന്ന് തുടക്കം. മകര വിളക്ക് ഈ മാസം 14ന്.
    ശബരിമല
  4. മകര സംക്രമ നാളില്‍ ശബരിമല അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചക്ക് ഒന്നിന് വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും.
    തിരുവാഭരണ ഘോഷയാത്രക്ക് തുടക്കം
  5. മഴ തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം. ഇടുക്കിയില്‍ ചൊവ്വാഴ്‌ച ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
    സംസ്ഥാനത്ത് മഴ തുടരും
  6. യാക്കോബായ സുറിയാനി സഭക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് നിയമസഭാ മാര്‍ച്ച്. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന സത്യാഗ്രഹ സമരത്തിന്‍റെ ഭാഗമായാണ് മാര്‍ച്ച്.
    സെക്രട്ടറിയേറ്റ്
  7. യുഎഇ, അയര്‍ലന്‍ഡ് ഏകദിനം ഇന്ന്. മത്സരം രാവിലെ 11ന് അബുദാബി അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍.
    അബുദാബിദി ഏകദിനം രാവിലെ 11ന് തുടങ്ങും
  8. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ബംഗളൂരു എഫ്‌സി പോരാട്ടം. മത്സരം രാത്രി 7.30ന് തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍.
    ഐഎസ്‌എല്‍ പോരാട്ടം
  9. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ സിറ്റിയും ബ്രൈറ്റണും നേര്‍ക്കുനേര്‍. മത്സരം രാത്രി 11.30ന് സിറ്റിയുടെ ഹോം ഗ്രൗണ്ടില്‍.
    ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
  10. സ്‌പാനിഷ് ലാലിഗയില്‍ ഇന്ന് ഗ്രാനഡ, ഒസാസുന പോരാട്ടം. മത്സരം രാത്രി 11.30ന്.
    ലാലിഗ

ABOUT THE AUTHOR

...view details