- ആധാര്‍ പുനപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ്, അശോക്ഭൂഷണ്‍, എസ് അബ്‌ദുള്‍നസീര്‍, ഭൂഷണ്‍ ഗവായ് എന്നിവര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. ആധാര്‍ പുനപരിശോധനാ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും
- രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. യോഗം വൈകിട്ട് നാലിന്. കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മുഖ്യമന്ത്രിമാരുടെ യോഗം
- മരട് ഫ്ലാറ്റ് സമുച്ചയം പൊളിച്ചതിന്‍റെ ഓര്‍മയില്‍ കേരളം. കഴിഞ്ഞ വര്‍ഷം ജനുവരി 11നാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കിയത്. ജനുവരി 11, 12 തിയതികളില്‍ നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെയാണ് ഇവ പൊളിച്ച് നീക്കിയത്. മരട് ഫ്ലാറ്റ് പൊളിച്ചതിന്‍റെ ഓര്‍മയില്‍ കേരളം
- വിജിലന്‍സ്, ക്രൈം ബ്രാഞ്ച് ഓഫീസ് സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വിജിലന്‍സ്, ക്രൈം ബ്രാഞ്ച് ഓഫീസ് സമുച്ചയങ്ങളുടെ നിര്‍മാണോദ്ഘാടനം
- സംസ്ഥാനത്ത് ബുധനാഴ്‌ചവരെ ഒറ്റപെട്ട ഇടങ്ങളില്‍ ഇടിമിന്നലോടെ മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ തിങ്കളാഴ്‌ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മഴക്ക് സാധ്യത
- ജനപക്ഷ പാര്‍ട്ടിയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകുമെന്ന് പിസി ജോര്‍ജ് എംഎല്‍എ. ജനപക്ഷ പാര്‍ട്ടിയുടെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച തീരുമാനം
- നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. നടിയെ ആക്രമിച്ച കേസ് വീണ്ടും പരിഗണിക്കും
- കേന്ദ്ര സംഘം ഇന്ന് ആരോഗ്യമന്ത്രി കെകെ ശൈലജയുമായി കൂടിക്കാഴ്‌ച നടത്തും. കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താനാണ് കൂടിക്കാഴ്‌ച. കൊവിഡിനെ തുടര്‍ന്ന് കേന്ദ്ര സംഘം ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്‌ചക്ക്
- മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്നിറങ്ങും. സയ്യിദ് മുഷ്‌താഖലി ട്രോഫിക്ക് വേണ്ടിയുള്ള ടൂര്‍ണമെന്‍റില്‍ കേരളത്തിന് വേണ്ടിയാണ് ശ്രീശാന്ത് കളിക്കുക. ശ്രീശാന്ത് വീണ്ടും കളിക്കളത്തിലേക്ക്
- ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് എടികെ മോഹന്‍ബഗാന്‍, മുംബൈ സിറ്റി എഫ്‌സി പോരാട്ടം. മത്സരം രാത്രി 7.30ന് ഫത്തോര്‍ഡ സ്റ്റേഡിയത്തില്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടം
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - covid vaccine news
ഇന്നത്തെ പത്ത് പ്രധാന വാര്‍ത്തകള്‍
![ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഇന്നത്തെ പ്രധാന വാര്‍ത്ത കൊവിഡ് വാക്‌സിന്‍ വാര്‍ത്ത ശ്രീശാന്ത് വീണ്ടും വാര്‍ത്ത todays headlines covid vaccine news sreesant again news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10195147-1065-10195147-1610322191112.jpg)
പ്രധാന വാര്‍ത്ത