ന്യൂഡല്‍ഹി: ജമ്മു കശ്‌മീര്‍ വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ട വിവിധ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കശ്‌മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളാണ് കോടതി പരിഗണിക്കുക. കശ്‌മീരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ക്ക് എതിരെയും രാഷ്ട്രപതി ഭരണത്തിനെതിരെയും നല്‍കിയ ഹര്‍ജികളും ഇന്ന് പരിഗണിക്കും.
കശ്‌മീര്‍ ഹര്‍ജികൾ ഇന്ന് സുപ്രീംകോടതിയില്‍ - ഹര്‍ജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് അടക്കമുള്ളവരുടെ ഹര്‍ജികളാണ് സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നത്
സുപ്രീംകോടതി
ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനക്ക് വരുന്നത്. കുടുംബാംഗങ്ങളെയും ബന്ധുക്കളെയും കാണുന്നതിന് കശ്‌മീര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യപ്പെട്ടാണ് ഗുലാം നബി ആസാദ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എസ്. അബ്‌ദുള്‍ നസീര്‍ എന്നിവരുള്‍പ്പെടുന്ന ബഞ്ചാവും ഹര്‍ജികള്‍ പരിഗണിക്കുക.