ന്യൂഡല്‍ഹി:ജുഡീഷ്യറിയുടെ സമീപനവും മാധ്യമങ്ങളുടെ നിലപാടും ഭീകരതയെ നേരിടുന്നതില്‍ വെല്ലുവിളി ഉയർത്തുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍. ഭീകരാക്രമണ കേസുകളെയും സാധാരണ കുറ്റങ്ങളെയും ഒരേപോലെ പരിഗണിക്കുന്ന ജുഡീഷ്യറിയുടെ സമീപനം പ്രശ്‌നമാണെന്നും ഭീകരവിരുദ്ധ സ്‌ക്വാഡുകളുടെയും പ്രത്യേക ദൗത്യസംഘങ്ങളുടെയും തലവന്‍മാരുടെ ദേശീയ സമ്മേളനം ഉദ്‌ഘാടനം ചെയ്യവെ ഡോവല്‍ പറഞ്ഞു.
ഭീകരതയെ നേരിടാൻ തടസ്സം ജുഡീഷ്യറിയും മാധ്യമങ്ങളുമെന്ന് അജിത്ത് ഡോവല്‍ - To Combat Terror
ഭീകരാക്രമണ കേസുകളെ സാധാരണ കേസുകളെപ്പോലെ കൈകാര്യം ചെയ്യുന്ന ജുഡീഷ്യറിയുടെ സമീപനം വലിയ വെല്ലുവിളിയാണെന്നും ഡോവല്‍

മാധ്യമങ്ങള്‍ നിശ്ശബ്‌ദത പാലിച്ചാല്‍ തീവ്രവാദം അവസാനിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ പറഞ്ഞിരുന്നു. ആക്രമണങ്ങള്‍ നടത്തുന്നത് ആളുകള്‍ അറിയാനാണ്. എങ്കില്‍ മാത്രമേ അവര്‍ക്ക് ജനങ്ങളെ ഭയപ്പെടുത്താനാകൂ. എവിടെയെങ്കിലും പത്ത് പേര്‍ കൊല്ലപ്പെടുകയും അതാരും അറിയാതിരിക്കുകയും ചെയ്‌താല്‍ ആരും ഭയപ്പെടില്ല. അതുകൊണ്ടാണ് മാധ്യമനയത്തില്‍ മാറ്റം വരേണ്ടത്. മാധ്യമങ്ങളോട് ഒന്നും പറയാതിരുന്നാല്‍ അവര്‍ ഊഹങ്ങള്‍ പ്രചരിപ്പിക്കും. അത് കൂടുതല്‍ ഭയം സൃഷ്ടിക്കും.
ഭീകരാക്രമണ കേസുകളെ സാധാരണ കേസുകളെപ്പോലെ കൈകാര്യം ചെയ്യുന്ന ജുഡീഷ്യറിയുടെ സമീപനം വലിയ വെല്ലുവിളിയാണെന്നും ഭീകരാക്രമണ കേസുകളില്‍ ദൃക്‌സാക്ഷികളെ കിട്ടില്ലെന്നും ആരും മൊഴി നല്‍കാന്‍ ധൈര്യപ്പെടില്ലെന്നും ജെയ്‌ഷെ, ലഷ്‌കര്‍ തുടങ്ങിയ ഭീകരസംഘടനകള്‍ക്കെതിരായി കോടതിയില്‍ മൊഴി നല്‍കുക സാധാരണക്കാര്‍ക്ക് എളുപ്പമല്ലെന്നും ഡോവല്‍ പറഞ്ഞു.