തമിഴ്‌നാട്ടില്‍ 96 പേര്‍ക്ക് കൂടി കൊവിഡ്; മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 834 ആയി - latest covid 19
പോസിറ്റീവ് ആയ 84 രോഗികൾക്ക് ഒരൊറ്റ സ്രോതസ്സിൽ (തബ്‌ലീഗ് സമ്മേളനം) നിന്നാണ് രോഗം ബാധിച്ചതെന്ന് ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു
ചെന്നൈ: സംസ്ഥാനത്ത് ഇന്ന് 96 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 834 ആയി. പോസിറ്റീവ് ആയ 84 രോഗികൾക്ക് ഒരൊറ്റ സ്രോതസ്സിൽ (തബ്‌ലീഗ് സമ്മേളനം) നിന്നാണ് രോഗം ബാധിച്ചതെന്നും ആരോഗ്യ സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. ശേഷിക്കുന്ന 12 കേസുകളിൽ മൂന്നു പേര്‍ അന്തർസംസ്ഥാന യാത്ര ചെയ്തവരാണ്. ബാക്കിയുള്ള ഒമ്പത് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരു ഡോക്ടറും ഉള്‍പ്പെടുന്നു. തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 1,480 പേരുടെ സാമ്പിള്‍ പരിശോധിച്ചതില്‍ 763 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.