ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട ജിമ്മുകള്‍ ഓഗസ്റ്റ് 10 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ജിം ഓണേര്‍സ് ആന്‍റ് ട്രെയിനേഴ്‌സ് വെല്‍ഫയേഴ്‌സ് അസോസിയേഷന്‍റെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്രി പളനിസ്വാമി തീരുമാനം പ്രഖ്യാപിച്ചത്. 50 വയസു വരെയുള്ള ആളുകള്‍ക്കാണ് ജിമ്മില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. ഇവര്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതാണ്.
തമിഴ്‌നാട്ടില്‍ ജിമ്മുകള്‍ ഓഗസ്റ്റ് 10 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും - gyms inTamil Nadu
50 വയസു വരെയുള്ള ആളുകള്‍ക്കാണ് ജിമ്മില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്. ഇവര്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതാണ്.
തമിഴ്‌നാട്ടില്‍ ജിമ്മുകള്‍ ഓഗസ്റ്റ് 10 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും
കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ജിമ്മുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ മാര്‍ച്ച് 24 മുതല്‍ അടച്ചിട്ടിരുന്നു. എന്നാല്‍ ബിസിനസ് ഉള്‍പ്പെടെയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഘട്ടം ഘട്ടമായി അനുവാദം നല്‍കിയെങ്കിലും ജിമ്മുകള്‍ക്ക് അനുമതി നല്‍കിയിരുന്നില്ല.