ചെന്നൈ: തമിഴ്‌നാട്ടിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്കയേറുന്നു. ഇന്ന് 1927 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിനം ഉണ്ടായ ഏറ്റവും ഉയര്‍ന്ന കൊവിഡ് നിരക്കാണ് ഇന്നത്തേത്. 19 പേര്‍ ഇന്ന് കൊവിഡ് മൂലം സംസ്ഥാനത്ത് മരിച്ചു. ഇതുവരെ 326 പേരാണ് കൊവിഡ് മൂലം മരിച്ചത്. 36841 പേര്‍ക്കാണ് ഇതുവരെ തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 17,675 പേരുടെ സാമ്പിളുകളും പരിശോധിച്ചതോടെ 6,38,846 സാമ്പിളുകളാണ് തമിഴ്‌നാട്ടില്‍ ഇതുവരെ പരിശോധിച്ചത്.
തമിഴ്‌നാട്ടില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് ; 1927 പേര്‍ക്ക് ഇന്ന് കൊവിഡ്
36841 പേര്‍ക്കാണ് ഇതുവരെ തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 1392 പേര്‍ ചെന്നൈ സ്വദേശികളാണ്.
തമിഴ്‌നാട്ടില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്ക് ; 1927 പേര്‍ക്ക് കൊവിഡ്
ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 1392 പേര്‍ ചെന്നൈ സ്വദേശികളാണ്. ചെന്നൈയില്‍ ഇതുവരെ 25,937 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സംസ്ഥാനത്ത് 1500 ന് മുകളില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 17,179 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയില്‍ തുടരുന്നത്.