ചെന്നൈ: സംസ്ഥാനത്ത് പുതുതായി 6,986 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികൾ 2,13,723 ആയി. വിദേശത്ത് നിന്നെത്തിയ ഏഴ് പേരും വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 68 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 85 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് മരണം 3,494 കടന്നു. ചെന്നൈയിൽ മാത്രമായി 1,155 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തമിഴ്‌നാട്ടിൽ 6,986 പേർക്ക് കൂടി കൊവിഡ് - corona virus
ചെന്നൈയിൽ മാത്രമായി 1,155 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 85 കൊവിഡ് മരണമാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്‌തത്.
തമിഴ്‌നാട്ടിൽ 6,986 പേർക്ക് കൂടി കൊവിഡ്; ആകെ കൊവിഡ് രോഗികൾ 2,13,723 ആയി
ചെങ്കൽപേട്ടിൽ 501 പേർക്കും കാഞ്ചീപുരത്ത് 363 പേർക്കും തിരുവല്ലൂരിൽ 480 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിലെ ആകെ കൊവിഡ് രോഗികൾ 94,695 ആയി. സംസ്ഥാനത്ത് ഇതുവരെ 23,51,463 കൊവിഡ് പരിശോധനകളാണ് നടത്തിയത്.