തമിഴ്‌നാട്ടിൽ 86,000 കടന്ന് കൊവിഡ് രോഗികൾ
രണ്ട് ദിവസമായി നാലായിരത്തോളം പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്.
ചെന്നൈ: തമിഴ്‌നാട്ടിൽ 4,000ത്തോളം പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി പുതിയതായി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 86,000 കടന്നു. ഒടുവിൽ 62 പേർക്കാണ് മഹാമാരി മൂലം ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 1,141 ആയി. സംസ്ഥാനത്ത് 3,949 പുതിയ കേസുകളിൽ 2,167 എണ്ണം ചെന്നൈയിലാണ്. ചെങ്കെൽപേട്ട് 187, തിരുവല്ലൂർ 154, മധുര 303 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ റിപ്പോർട്ട് ചെയ്ത കേസുകൾ.
ആകെ 86,224 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത തമിഴ്‌നാട്ടിൽ 55,969 എണ്ണവും ചെന്നൈയിലാണ്. കഴിഞ്ഞ ദിവസം 2,212 രോഗികൾക്ക് കൂടി സുഖം പ്രാപിച്ചതോടെ ആകെ 47,749 പേർ രോഗമുക്തി നേടി. 37,331 പേരാണ് നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്.
ജൂൺ 25 മുതൽ തമിഴ്‌നാട്ടിൽ 3,500ൽ അധികം പേർക്കാണ് ദിവസേന രോഗം സ്ഥിരീകരിക്കുന്നത്.