കേരളം

kerala

ETV Bharat / bharat

മൂന്നാം ദിനവും തമിഴ്‌നാട്ടിൽ 2000ലധികം കൊവിഡ് കേസുകൾ

ഒടുവിൽ 1,630 പേർ രോഗമുക്തി നേടി. ഇതോടെ 30,271 പേർക്ക് സുഖം പ്രാപിച്ചു

TN COVID-19 തമിഴ്നാട് കൊവിഡ്‌ കൊവിഡ്‌ ചെന്നൈ Chennai covid l*
TN

By

Published : Jun 19, 2020, 8:09 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ തുടർച്ചയായ മൂന്നാം ദിവസവും രണ്ടായിരത്തിലധികം കൊവിഡ്‌ കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,115 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തലസ്ഥാന നഗരമായ ചെന്നൈയിൽ 1,322 പേർക്കാണ് പുതിയതായി രോഗം ബാധിച്ചത്. കൂടാതെ 41 രോഗബാധിതർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 666 ആയി ഉയർന്നു. സംസ്ഥാനത്താകെ 54,449 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ ചെന്നൈയുടെ പങ്ക് 38,327 ആണ്. നിലവിൽ 23,509 പേരാണ് ചികിത്സയിൽ തുടരുന്നത്. മുപ്പതിനായിരത്തിലധികം പേർക്ക് സുഖം പ്രാപിച്ചു.

ABOUT THE AUTHOR

...view details