ചെന്നൈ:തമിഴ്‌നാട്ടിൽ 921 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 8,18,935 ആയി ഉയർന്നു. 13 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 12,135 ആയി. യുകെയിൽ നിന്നെത്തിയ 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,029 പേർ രോഗമുക്തി നേടി. ഇതുവരെ 7,98,420 പേരാണ് രോഗമുക്തി നേടിയത്.
തമിഴ്‌നാട്ടിൽ 921 പേർക്ക് കൂടി കൊവിഡ് - ചെന്നൈ കൊവിഡ്
സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 8,18,935
തമിഴ്‌നാട്ടിൽ 921 പേർക്ക് കൂടി കൊവിഡ്
ചെന്നൈയിൽ 252 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്‌ച ചെന്നൈ, കോയമ്പത്തൂർ, നിലഗിരി തുടങ്ങി 17 ഇടങ്ങളിൽ കൊവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി സി വിജയഭാസ്‌കർ അറിയിച്ചു. കിൽപാക് മെഡിക്കൽ കോളജ് ആശുപത്രിയിൽ 100 കിടക്കകളുള്ള ഐസിയു മന്ത്രി ഉദ്‌ഘാടനം ചെയ്‌തു.