ചെന്നൈ:തമിഴ്‌നാട്ടില്‍ ആൾമാറാട്ടം നടത്തി നീറ്റ് പരീക്ഷയെഴുതിയ കേസില്‍ മൂന്ന് വിദ്യാര്‍ഥികളടക്കം ആറ് പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി.
നീറ്റ് പരീക്ഷ ആൾമാറാട്ടം; തമിഴ്‌നാട്ടില്‍ ആറ് പേര്‍ കൂടി അറസ്റ്റില്‍ - TN NEET impersonation case
ആൾമാറാട്ട കേസിലെ പ്രതികളായ വിദ്യാര്‍ഥി ഉദിത് സൂര്യയെയും പിതാവ് ഡോ.കെ.എസ്. വെങ്കിടേഷിനെയും ബുധനാഴ്‌ച തിരുപതിയില്‍ നിന്നും അറസ്റ്റ് ചെയ്‌തിരുന്നു.
നീറ്റ് ആൾമാറാട്ട തട്ടിപ്പ്: തമിഴ്‌നാട്ടില്‍ ആറ് പേര്‍ കൂടി അറസ്റ്റില്‍
തേനി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനത്തിന് എത്തിയ വിദ്യാര്‍ഥികൾ ഹാജരാക്കിയ രേഖകളില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് സംബന്ധിച്ച സൂചന ലഭിച്ചത്. ആൾമാറാട്ട കേസിലെ പ്രതികളായ വിദ്യാര്‍ഥി ഉദിത് സൂര്യയെയും പിതാവ് ഡോ.കെ.എസ്. വെങ്കിടേഷിനെയും ബുധനാഴ്‌ച തിരുപതിയില്‍ നിന്നും അറസ്റ്റ് ചെയ്‌തിരുന്നു. ഇരുവരും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മുംബൈയിലെ ഏജന്‍റ് വഴി ഇരുപത് ലക്ഷം രൂപ കൈമാറുകയും ചെയ്‌തിരുന്നു. കോളജ് ഡീനിന്‍റെ പരാതിയിലാണ് കേസെടുത്തത്.
Last Updated : Sep 28, 2019, 2:51 PM IST
TAGGED:
TN NEET impersonation case