ചെന്നൈ: തമിഴ്നാട്ടിലെ നാമക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 75 വയസുകാരനുൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതികളായ കെ. മുത്തുസാമി (75), വരാധരാജ് (55), വി ഷൺമുഖം (45), എസ്. സെന്തമിസെൽവൻ(31), ജി. മണികണ്ഠൻ(30), പി ശിവ (26), ജി സൂര്യ (23) എന്നിവർ പെൺകുട്ടികളെ കഴിഞ്ഞ ആറ് മാസമായി ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് റിപ്പോർട്ട്.
പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; 75കാരന്‍ ഉൾപ്പടെ ഏഴ് പേർ അറസ്റ്റിൽ - ; 75 വയസുകാരനുൾപ്പെടെ ഏഴ് പേരെ അറസ്റ്റിൽ
പെൺകുട്ടികളെ കഴിഞ്ഞ ആറ് മാസമായി ഇവർ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് റിപ്പോർട്ട്.
75കാരൻ ഞായറാഴ്ച കുട്ടികളുടെ വീട്ടിൽ നിന്ന് നഗ്നനായി പുറത്ത് വന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരേ പ്രദേശത്ത് നിന്നുള്ള 12 ലധികം പുരുഷന്മാർ ഇവരെ പീഡിപ്പിച്ചതായി പെൺകുട്ടികൾ വെളിപ്പെടുത്തി. ഇതേതുടർന്ന് അയൽക്കാർ ജില്ലാ ശിശുക്ഷേമ ഓഫീസർക്ക് (ഡിസിഡബ്ല്യുഒ) മുന്നറിയിപ്പ് നൽകി. ഇവരുടെ മൊഴിയെ തുടർന്ന് ഡിസിഡബ്ല്യുഒ തുടർനടപടികൾക്കായി വിവരങ്ങൾ പോലീസിന് കൈമാറി.
പ്രാഥമിക അന്വേഷണത്തിൽ വിധവയായ കുട്ടികളുടെ അമ്മ റാസിപുരത്തെ ഒരു നിർമാണ ഫാക്ടറിയിൽ ജോലി ചെയ്യുന്നുണ്ടെന്നും പകൽ സമയത്ത് വീട്ടിലുണ്ടാകാറില്ലെന്നും കണ്ടെത്തി. കുട്ടികളെ റാസിപ്പുരത്തെ സർക്കാർ ആശുപത്രിയിൽ പരിശോധിക്കുകയും ജില്ലയിലെ ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.