ചെന്നൈ:കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുന്ന തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിന് കൊവിഡ് രോഗലക്ഷണങ്ങൾ ഇല്ലെന്നും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും കാവേരി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞു. ഗവർണറെ കാവേരി ആശുപത്രിയിൽ നിന്നുള്ള സംഘമാണ് ശുശ്രുഷിക്കുന്നത്.
തമിഴ്നാട് ഗവർണർക്ക് കൊവിഡ് ലക്ഷണങ്ങളില്ല, ആരോഗ്യ നില തൃപ്തികരം - തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്
ഞായറാഴ്ച ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയും വീട്ടിൽ ക്വാറന്‍റൈനിൽ കഴിയാൻ ഡോക്ടർമാർ നിർദേശിക്കുകയുമായിരുന്നു.
![തമിഴ്നാട് ഗവർണർക്ക് കൊവിഡ് ലക്ഷണങ്ങളില്ല, ആരോഗ്യ നില തൃപ്തികരം തമിഴ്‌നാട് ഗവർണർ ചെന്നൈ asymptomatic for COVID-19 TN Guv തമിഴ്നാട് തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് ബൻവാരിലാൽ പുരോഹിതിന്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8306272-900-8306272-1596631869801.jpg)
തമിഴ്നാട് ഗവർണർക്ക് കൊവിഡ് ലക്ഷണങ്ങളില്ല, ആരോഗ്യ നില തൃപിതികരം
രാജ്ഭവനിലെ മൂന്ന് സ്റ്റാഫ് അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് എൺപതുകാരനായ പുരോഹിത് ജൂലൈ 29 മുതൽ സ്വയം ഐസോലെഷനിൽ പ്രവേശിച്ചിരുന്നു. തുടർന്ന് ഞായറാഴ്ച ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയും വീട്ടിൽ ക്വാറന്‍റൈനിൽ കഴിയാൻ ഡോക്ടർമാർ നിർദേശിക്കുകയുമായിരുന്നു. രാജ്ഭവനിലെ 87 ജീവനക്കാർക്കാണ് കഴിഞ്ഞ പത്ത് ദിവസത്തിൽ കൊവിഡ് സ്ഥിരീകരിച്ചത്.