ചെന്നൈ:നീറ്റ് പരീക്ഷ വേണ്ടെന്നാവർത്തിച്ച് തമിഴ്‌നാട്. ദേശീയ യോഗ്യത-പ്രവേശന പരീക്ഷയിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി കെ.പളനിസ്വാമി അഭ്യർഥിച്ചതായി വിദ്യാഭ്യാസമന്ത്രി കെ.എ സെങ്കോട്ടിയൻ പറഞ്ഞു. മധുരൈയിൽ പരീക്ഷാ ഭയം കാരണം 19 വയസുകാരി ആത്മഹത്യ ചെയ്‌ത സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
നീറ്റ് പരീക്ഷ വേണ്ടെന്നാവർത്തിച്ച് തമിഴ്‌നാട് - നീറ്റ് പരീക്ഷ
മദുരൈയിൽ പരീക്ഷാ ഭയം കാരണം 19 വയസുകാരി ആത്മഹത്യ ചെയ്‌ത സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
നീറ്റ് പരീക്ഷ വേണ്ടെന്നാവർത്തിച്ച് തമിഴ്‌നാട്
സെപ്‌തംബർ 13ന് സംസ്ഥാനത്തെ 238 കേന്ദ്രങ്ങളിലായി നടത്താനിരിക്കുന്ന പരീക്ഷക്ക് 1,17,990 വിദ്യാർഥികളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കാൻ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി കെ.പളനിസ്വാമി പറഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് വിദ്യാർത്ഥികളുടെ എണ്ണം ഇത്തവണ കൂടുതലാണ്.