തമിഴ്‌നാട്ടിൽ സൗജന്യ റേഷൻ പദ്ധതി നീട്ടി - തമിഴ്മാട്ടിൽ സൗജന്യ റേഷൻ പദ്ധതി നീട്ടി
അവശ്യവസ്തുക്കൾ അടങ്ങിയ ടോക്കണുകൾ ജൂലൈ ആറ് മുതൽ ഒമ്പത് വരെ ഗുണഭോക്താക്കളുടെ വാതിൽ പടിയിൽ വിതരണം ചെയ്യുമെന്നും തമിഴ്‌നാട് സർക്കാർ
ചെന്നൈ:ഫാമിലി കാർഡ് ഉടമകൾക്കുള്ള സൗജന്യ റേഷൻ ജൂലൈയിലും തുടരുമെന്നും അവശ്യവസ്തുക്കൾ അടങ്ങിയ ടോക്കണുകൾ ജൂലൈ ആറ് മുതൽ ഒമ്പത് വരെ ഗുണഭോക്താക്കളുടെ വാതിൽ പടിയിൽ വിതരണം ചെയ്യുമെന്നും തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. കൊവിഡ് ലോക്ക് ഡൗൺ ഈ മാസം അവസാനം വരെ നീട്ടിയ സാഹചര്യത്തിലാണ് നടപടി. അവശ്യവസ്തുക്കൾ ജൂലൈ 10 മുതൽ അനുവദിക്കപ്പെട്ട സമയത്ത് ന്യായമായ വിലയ്ക്ക് കടകളിൽ നിന്ന് ലഭിക്കും. എന്നിരുന്നാലും, നിയന്ത്രണ മേഖലയിലുള്ളവർക്ക് അവശ്യവസ്തുക്കൾ അവരുടെ വീട്ടുവാതിൽക്കൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.