ചെന്നൈ:ലോക്ക് ഡൗണിന്‍റെ നാലാം ഘട്ടം ആരംഭിക്കുന്ന മെയ് 18 മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. നിലവില്‍ 33 ശതമാനം ജീവനക്കാര്‍ മാത്രമാണ് ഓഫീസുകളിലെത്തി ജോലി ചെയ്യുന്നത്. ലോക്ക് ഡൗൺ മൂലം നഷ്‌ടപ്പെട്ട ജോലി സമയം നികത്താൻ ആഴ്‌ചയില്‍ ആറ് ദിവസം പ്രവൃത്തി ദിനമാക്കുമെന്നും അധികൃതർ അറിയിച്ചു. സാമൂഹ്യ അകലം പാലിക്കല്‍ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ ഓഫീസുകളിൽ തുടരും.
സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് - lockdown
ലോക്ക് ഡൗൺ മൂലം നഷ്‌ടപ്പെട്ട ജോലി സമയം നികത്താൻ ആഴ്‌ചയില്‍ ആറ് ദിവസം പ്രവൃത്തി ദിനമാക്കും.
![സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് coronavirus lockdown തമിഴ്‌നാട് സര്‍ക്കാര്‍ തമിഴ്‌നാട് ജീവനക്കാരുടെ എണ്ണം സര്‍ക്കാര്‍ ഓഫീസുകൾ ലോക്ക് ഡൗൺ tamilnadu tamilnadu govt lockdown workforce strength](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7215250-818-7215250-1589563085139.jpg)
നാലാം ഘട്ട ലോക്ക് ഡൗൺ പ്രാബല്യത്തില്‍ വരുന്നതോടെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകൾ ഉണ്ടാവുകയും സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തനങ്ങൾ വര്‍ധിപ്പിക്കുകയും ചെയ്യും. ശമ്പള വ്യത്യാസം പരിഗണിക്കാതെ എല്ലാ ഓഫീസ് മേധാവികളും എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓഫീസിൽ ഹാജരാകണം. ജീവനക്കാര്‍ ബാച്ചുകളായി തിരിഞ്ഞാണ് ജോലി ചെയ്യേണ്ടത്. ആദ്യ ബാച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിലും രണ്ടാമത്തേത് ബുധൻ, വ്യാഴം ദിവസങ്ങളിലുമായി ജോലി ചെയ്യേണ്ടി വരും. അവധിയിലുള്ള ജീവനക്കാർ അവശ്യമെങ്കിൽ ഏത് സമയത്തും ഓഫീസിൽ ഹാജരാകണം. കൂടാതെ എല്ലാ ഉദ്യോഗസ്ഥരും സ്റ്റാഫ് അംഗങ്ങളും ഏത് സമയവും ഔദ്യോഗിക ജോലികൾക്ക് ലഭ്യമാവുകയും അവരെ ഇലക്ട്രോണിക് ആശയവിനിമയ മാര്‍ഗത്തിലൂടെ ബന്ധപ്പെടാനും കഴിയണം.