കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടിൽ കൊവിഡ് 17,000 കടന്നു; മരണം 118 ആയി - chennai corona death

സംസ്ഥാനത്ത് തിങ്കളാഴ്‌ച ഏഴ് പേര്‍ മരിച്ചു. തമിഴ്‌നാട്ടിലെ മൊത്തം മരണസംഖ്യ 118 ആണ്

TN corona positive cases  ചെന്നൈ കൊറോണ  തമിഴ്‌നാട്ടിൽ കൊവിഡ്  തമിഴ്‌ നാട്  118 ആയി  Tamil Nadu covid 19  chennai corona death  virus cases india
തമിഴ്‌നാട്ടിൽ കൊവിഡ് 17,000 കടന്നു

By

Published : May 25, 2020, 6:47 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ പുതുതായി 805 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 17,082 ആയി ഉയർന്നു. സംസ്ഥാനത്ത് ഇന്ന് ഏഴ് പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 118 ആയി. പുതുതായി 407 പേർ കൂടി സുഖം പ്രാപിച്ചതോടെ സംസ്ഥാനത്ത് മൊത്തം 8731 പേർ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ രോഗികളുള്ള ചെന്നൈയിൽ ഇന്ന് 549 പോസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. തലസ്ഥാന നഗരിയിലെ ആകെ കേസുകൾ 11,125 ആണ്.

ABOUT THE AUTHOR

...view details