മഹാബലിപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങും തമ്മിൽ ഇന്നനും നാളെയും നടക്കുന്ന രണ്ടാം അനൗപചാരിക ഉച്ചകോടിയുടെ തയ്യാറെടുപ്പുകളും സുരക്ഷാ ക്രമീകരണങ്ങളും പരിശോധിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി വ്യാഴാഴ്‌ച വൈകുന്നേരം മഹാബലിപുരം സന്ദർശിച്ചു. ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം ഒപ്പമുണ്ടായിരുന്നു. അതിശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് മഹാബലിപുരത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച; സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി
അതിശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് സന്ദർശനത്തിന്‍റെ ഭാഗമായി മഹാബലിപുരത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. വാഴയില, പുഷ്‌പമാല, പഴങ്ങൾ എന്നിവ ഉപയോഗിച്ച് പരമ്പരാഗത രീതിയിലാണ് ചെന്നൈ വിമാനത്താവളം അലങ്കരിക്കുന്നത്.
ചൈനീസ് പ്രസിഡന്‍റിന്‍റെ വരവിന് മുന്നോടിയായി ചെന്നൈ വിമാനത്താവളത്തിൽ തയ്യാറെടുപ്പുകൾ നടക്കുകയാണ്. വാഴയില, പുഷ്‌പമാല, പഴങ്ങൾ എന്നിവ ഉപയോഗിച്ച് പരമ്പരാഗത രീതിയിലാണ് വിമാനത്താവളം അലങ്കരിക്കുന്നത്. ഏകദേശം 2,000 സ്‌കൂൾ വിദ്യാർത്ഥികളെ ജിൻപിങിന്‍റെ ചിത്രമുള്ള മുഖം മൂടിയണിഞ്ഞ് സ്വീകരിക്കാൻ സജ്ജരാക്കികഴിഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിൽ 27, 28 തീയതികളിൽ ചൈനയിലെ വുഹാനിൽ ഇരു നേതാക്കളും അനൗപചാരിക ഉച്ചകോടിയുടെ ഉദ്‌ഘാടനം നടത്തിയിരുന്നു. ഉഭയകക്ഷി പ്രശ്‌നങ്ങളെപ്പറ്റിയും ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രാദേശികവും ആഗോളവുമായ പ്രാധാന്യവും വിനിമയ കാഴ്‌ചപ്പാടുകളും സംബന്ധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യാൻ ഈ ഉച്ചകോടി നല്ലൊരു അവസരമാണെന്ന് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പട്ടു.