തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത് 6.14 ലക്ഷം പേർക്ക് - തമിഴ്നാട്ടിൽ കൊവിഡ്
സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 46,255 ആണ്. പുതിയ കേസുകളിൽ 1,364 എണ്ണം ചെന്നൈയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്
കൊവിഡ്
ചെന്നൈ: തമിഴ്‌നാട്ടിൽ 5,622 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കേസുകൾ 6,14,507 ആയി. മരണസംഖ്യ 9,718 ആയി ഉയർന്നു. 65 പേർ കൂടി വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. വീണ്ടെടുക്കലുകളുടെ എണ്ണം 5,58,534 ആയി ഉയർന്നു. സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 46,255 ആണ്. പുതിയ കേസുകളിൽ 1,364 എണ്ണം ചെന്നൈയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്.