ചെന്നൈ:സംസ്ഥാനത്ത് 827 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 19,372 ആയി. 12 കൊവിഡ് മരണം തമിഴ്‌നാട്ടിൽ സ്ഥിരീകരിച്ചുവെന്നും ഇതോടെ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 145 ആയെന്നും ആരോഗ്യ മന്ത്രി ഡോ.സി.വിജയഭാസ്‌കർ പറഞ്ഞു. 639 പേർ രോഗമുക്തരായി. ചെന്നൈയിലെ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 12,762 ആയെന്നും അധികൃതർ വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ 827 പേർക്ക് കൂടി കൊവിഡ് - ആരോഗ്യ മന്ത്രി ഡോ. സി. വിജയഭാസ്‌കർ
ചെന്നൈയിലെ മാത്രം കൊവിഡ് രോഗികളുടെ എണ്ണം 12,762 ആയി
തമിഴ്‌നാട്ടിൽ 827 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
4,55,216 പേരുടെ സാമ്പിളുകൾ ഇതുവരെ പരിശോധനക്ക് അയച്ചു. സംസ്ഥാനത്തുടനീളം 42 സർക്കാർ ലാബുകളിലും 28 സ്വകാര്യ ലാബുകളിലുമാണ് പരിശോധനകൾ നടക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.