ചെന്നൈ: കൊലപാതക കേസിലെ പ്രതിയെ സർക്കാർ ആശുപത്രിക്കുള്ളിൽ വച്ച് വെട്ടിക്കൊന്നു. വൃക്ക സംബന്ധമായ രോഗത്തിന് രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വി. മുരുകന്‍ (40) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഐസിയുവിന് അകത്താണ് കൊലപാതകം നടന്നത്. വാർഡിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പൊലീസിൽ വിവരമറിയിച്ചത്. കൊലപാതകം നടത്തിയ നാലംഗ സംഘം ഉടൻതന്നെ രക്ഷപ്പെട്ടു.
തമിഴ്‌നാട്ടിൽ കൊലപാതക കേസിലെ പ്രതിയെ ആശുപത്രിയിൽ വച്ച് വെട്ടിക്കൊന്നു - തമിഴ്‌നാട് കൊലപാതകം
ഇന്ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. രാജാജി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന വി. മുരുകനെയാണ് നാലംഗസംഘം കൊലപ്പെടുത്തിയത്
തമിഴ്‌നാട്ടിൽ കൊലപാതക കേസിലെ പ്രതിയെ ആശുപത്രിയിൽ വെച്ച് വെട്ടിക്കൊന്നു
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് പൊലീസ്. തമിഴ്‌നാട്ടിലെ ഏറ്റവും തിരക്ക് കൂടിയ ആശുപത്രികളിലൊന്നാണ് ജിആർഎച്ച്. 2019 ജൂലൈയിൽ നടന്ന രാജശേഖരൻ കൊലപാതക കേസിലെ പ്രതിയാണ് മുരുകൻ. മുരുകന്‍റെ കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിൽ രാജശേഖരന്‍റെ ഭാര്യയുടെ പങ്കും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.