തിരുച്ചിറപ്പള്ളി (തമിഴ്‌നാട്): തിരുച്ചിറപ്പള്ളി ജില്ലയിലെ നടുക്കട്ടുപട്ടി ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ പുറത്തെടുക്കാനുളള ശ്രമം പുരോഗമിക്കുന്നു. ഇന്നലെ വെകിട്ട് അഞ്ചരയോടെയാണ് കളിക്കുന്നതിനിടെ സുജിത് വില്‍സണ്‍ എന്ന ബാലന്‍ 25 അടി താഴ്‌ചയുള്ള കുഴല്‍കിണറിലേക്ക് വീണത്.
കുട്ടി കുഴല്‍ക്കിണറില്‍ വീണ സംഭവം; സമാന്തര കുഴിയെടുക്കാനുള്ള ശ്രമം പരാജയം - തിരുച്ചിറപ്പള്ളി വാര്‍ത്ത
കിണറിന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പാറ കണ്ടതിനാല്‍ ഫലവത്തായില്ല. നിലവില്‍ ചെറിയ പൈപ്പ് മുഖേന കുട്ടിക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ട്.

ഉടന്‍തന്നെ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സാമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് ആദ്യം നടന്നത്. എന്നാല്‍ 10 അടി കുഴിച്ചപ്പോഴേക്കും പാറ കണ്ടതിനാല്‍ രക്ഷാ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. കുട്ടിയെ പുറത്തെത്തിക്കാന്‍ മറ്റു രീതിയില്‍ പുറത്തെത്തിക്കാന്‍ ശ്രമിക്കുകയാണ് രക്ഷാപ്രവര്‍ത്തകര്‍.
നിലവില്‍ ചെറിയ പൈപ്പ് മുഖേന കുട്ടിക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ട്. ആരോഗ്യമന്ത്രി വിജയ്‌ഭാസ്‌കറും ടൂറിസം മന്ത്രി നടരാജനും രക്ഷാപ്രവര്‍ത്തനത്തിന്‍റെ പുരോഗതി അന്വേഷിക്കുന്നുണ്ട്. ജില്ലാ കലക്‌ടര്‍ ശിവരസുവിന്‍റെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തം പുരോഗമിക്കുന്നത്.