കേരളം

kerala

തമിഴ്‌നാട്ടിൽ ഇന്ന് 1,162 കൊവിഡ് കേസുകൾ; 11 മരണം

സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 23,495 ആയി ഉയർന്നു.

By

Published : Jun 1, 2020, 10:47 PM IST

Published : Jun 1, 2020, 10:47 PM IST

tamilnadu  covid cases  covid 19 updates  തമിഴ്‌നാട്ടിൽ പുതിയ കേസുകൾ
തമിഴ്‌നാട്ടിൽ പുതിയ 1,162 കൊവിഡ് കേസുകൾ കൂടി

ചെന്നൈ: തമിഴ്‌നാട്ടിൽ പുതിയ 1,162 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 23,495 ആയി ഉയർന്നു. കൂടാതെ 11 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 184 ആയി. ഇന്ന് റിപ്പോർട്ട് ചെയ്ത ആകെ കേസുകളിൽ 964 കേസുകളും ചെന്നൈയിലാണ്. ചെന്നെയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്. അതേസമയം 413 പേർ ഇന്ന് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 13,170 ആയി.

ABOUT THE AUTHOR

...view details