ബിജെപിയില്‍ ചേര്‍ന്നെന്ന അഭ്യൂഹങ്ങള്‍ തള്ളി ജിതേന്ദ്ര തിവാരി - ബിജെപി
മകളെ കാണാന്‍ താന്‍ കൊല്‍ക്കത്തയിലേക്ക് പോകുകയാണ്. അത് ബിജെപിയില്‍ ചേരാനല്ല. അസൻസോളിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം
അസൻസോൾ:ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങൾ തള്ളി അസൻസോൾ സിവിൽ ബോഡി മേധാവിയും തൃണമൂൽ കോൺഗ്രസ് (ടിഎംസി) ജില്ലാ പ്രസിഡന്റുമായിരന്ന ജിതേന്ദ്ര തിവാരി. തന്‍റെ സുരക്ഷ നീക്കം ചെയ്തതിന് ഭരണകക്ഷിയെ ആക്ഷേപിച്ച തിവാരി തന്‍റെ മൂല്യം തിരിച്ചറിയാതെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുത്തതെന്നും ആരോപിച്ചു. തന്‍റെ ജീവിതം വിലപ്പെട്ടതാണെന്ന് സംസ്ഥാന സർക്കാർ കരുതിയപ്പോൾ അവരെനിക്ക് സുരക്ഷ നൽകി. ഇപ്പോൾ എന്റെ ജീവന് യാതൊരു വിലയുമില്ലെന്ന് സർക്കാരിന് തോന്നുന്നതിനാൽ എന്റെ സുരക്ഷ നീക്കം ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. മകളെ കാണാന്‍ താന്‍ കൊല്‍ക്കത്തയിലേക്ക് പോകുകയാണ്. അത് ബിജെപിയില്‍ ചേരാനല്ലെന്നും അദ്ദേഹം പറഞ്ഞു. അസൻസോൾ മുനിസിപ്പൽ കോർപ്പറേഷന്‍റെ അഡ്മിനിസ്ട്രേറ്റീവ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് തിവാരി വ്യാഴാഴ്ച രാജിവച്ചിരുന്നു.